ഗ്വാങ്ഷു: വേൾഡ് ടൂർ ഫൈനലിൽ നിലവിലെ ചാമ്പ്യൻ പി.വി. സിന്ധുവിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. ചൈനയുടെ ലോക രണ്ടാം നമ്പർ താരം ചെൻ യുഫൈ ആണ് 22-20, 16-21, 12-21ന് സിന്ധുവിനെ വീഴ്ത്തിയത്.
ജപ്പാൻ താരം അകാനെ യമാഗുച്ചിയുമായി കഴിഞ്ഞ മത്സരത്തിനു സമാനമായി വ്യാഴാഴ്ചയും ആദ്യ സെറ്റിെൻറ ആനുകൂല്യം തുടർന്നുള്ള സെറ്റുകളിൽ സിന്ധു കൈവിട്ടു. 17-20ന് പിന്നിൽനിൽക്കെ തുടരെ അഞ്ചു പോയൻറ് നേടിയാണ് ആദ്യ സെറ്റ് പിടിച്ചിരുന്നത്.
എന്നാൽ, ഈ സീസണിൽ ആറു കിരീടങ്ങൾ സ്വന്തമായുള്ള യുഫൈയുടെ മാരക പ്രകടനത്തിനു മുന്നിൽ സിന്ധുവിന് നിലതെറ്റുകയായിരുന്നു. ഇനിയും കളിയുണ്ടെങ്കിലും ഇന്ത്യൻ താരത്തിന് സാധ്യത തീരെ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.