Posted On
date_range Updated On
date_range ഇന്തോനേഷ്യൻ ഒാപൺ: സിന്ധുവും പ്രണോയിയും പുറത്ത്
ജകാർത്ത: ഇന്തോനേഷ്യൻ ഒാപൺ വനിത സിംഗ്ൾസിൽ പി.വി. സിന്ധുവിനും പുരുഷ വിഭാഗത്തിൽ എച്ച്.എസ്. പ്രണോയിക്കും സെമി കാണാതെ മടക്കം. ക്വാർട്ടർ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് ഇരുവരും പുറത്തായി. ചൈനയുടെ ലോക ഏഴാം നമ്പർ താരം ഹി ബിങ്ജിയോയോട് 14-21, 15-21 സ്കോറുകൾക്കാണ് ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേത്രി തോറ്റത്.
37 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ ഒരിക്കൽപോലും ആധിപത്യം പുലർത്താൻ സിന്ധുവിനായില്ല. അതേസമയം, ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻ ചൈനയുടെ ഷി യുകിയോട് തോറ്റാണ് എട്ടാം സീഡ് പ്രണോയ് പുറത്തായത്. സ്കോർ: 21-17, 21-18. കിഡംബി ശ്രീകാന്തും സൈന നെഹ്വാളും നേരത്തേ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.