ലോക സൂപ്പർസീരിസ്​ ബാഡ്​മിൻറൺ: സിന്ധു ഫൈനലിൽ

ദുബൈ: ലോക സൂപ്പർസീരിസിലെ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ. ചൈ​ന​യു​ടെ എ​ട്ടാം ന​മ്പ​ർ താ​രം ചെ​ൻ യൂ​ഫി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി​യാ​യി​രു​ന്നു സി​ന്ധു​വി​​​െൻറ ഫൈ​ന​ൽ പ്ര​വേ​ശ​നം. സ്​​കോ​ർ: 21-15, 21-18.

ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ ലോ​ക ര​ണ്ടാം ന​മ്പ​ർ ജ​പ്പാ​​​െൻറ അ​കാ​നെ യ​മാ​ഗു​ച്ചി​യാ​ണ്​ എ​തി​രാ​ളി. ഇ​താ​ദ്യ​മാ​യാ​ണ്​ സി​ന്ധു സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ലി​​​െൻറ കി​രീ​ട​​പ്പോ​രാ​ട്ട​ത്തി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. സീ​സ​ണി​ൽ ഇ​ന്ത്യ​ൻ ഒാ​പ​ൺ, കൊ​റി​യ ഒാ​പ​ൺ സൂ​പ്പ​ർ സീ​രീ​സ്​ കി​രീ​ട​ങ്ങ​ളും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണ​ർ അ​പ്പും നേ​ടി മി​ക​ച്ച ഫോ​മി​ലാ​ണ്​ സി​ന്ധു. ഇ​ന്ന്​ ജ​പ്പാ​ൻ താ​ര​ത്തെ മ​റി​ക​ട​ന്നാ​ൽ സൂ​പ്പ​ർ സീ​രീ​സ്​ ഫൈ​ന​ൽ കി​രീ​ട​മ​ണി​യു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മാ​വും സി​ന്ധു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച 2.30 മു​ത​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. 

 

Tags:    
News Summary - PV Sindhu defeats Chen Yufei 21-15, 21-18 in semifinals, enters the final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.