കരോലിന മാരിനോട് സ്വന്തം നാട്ടിലും സിന്ധുവിന് തോൽവി

ഹൈദരാബാദ്: ഒളിമ്പിക്സിലെ തോൽവിക്ക് സ്വന്തം നാട്ടിൽ പകരം വീട്ടാമെന്ന പി.വി സിന്ധുവിൻെറ മോഹങ്ങളെ ഇല്ലാതാക്കി ഒളിമ്പിക് സ്വർണമെഡൽ ജേതാവ് കരോലിന മാരിൻ വീണ്ടും സിന്ധുവിനെ തോൽപിച്ചു. പ്രീമീയർ ബാഡ്മിന്റൺ ലീഗ് (PBL) ഉദ്ഘാടന മത്സരത്തിലാണ് സിന്ധുവിൻെറ പരാജയം. ഇതോടെ ചെന്നൈ സ്മാഷേഴ്സിനെതിരെ ഹൈദരാബാദ് ഹണ്ടേഴ്സ് 1-0 ലീഡ് നേടി. മികച്ച മത്സരമാണ് കരോലിന കാഴ്ച വെച്ചത്. 

43 മിനിറ്റിനുള്ളിൽ 11-8, 12-14, 11-2 എന്ന സ്കോറിനായിരുന്നു സ്പാനിഷുകരായുടെ വിജയം. ആദ്യ ഗെയിമിൽ മികച്ച ആധിപത്യത്തോടെയായിരുന്നു മാരിൻറെ വിജയം. രണ്ടാം ഗെയിമിൽ പി.വി. സിന്ധു തിരികെ വന്നു സ്കോർ നില  14-12 എന്ന നിലയിലാക്കി. എന്നാൽ, അവസാന ഗെയിമിൽ 6-1 ലീഡ് നേടി മാരിൻ വിജയം നേടുകയായിരുന്നു. 

ഹൈദരാബാദിന്‍െറ രാജീവ് ഒൗസേഫ് പുരുഷ സിംഗ്ള്‍സിലും മിക്സഡ് ഡബ്ള്‍സില്‍ ടാന്‍ ബൂന്‍ ഹ്യൂങ്-ടാന്‍ വീന്‍ ക്യോങ് സഖ്യവും ജയിച്ച് ആദ്യ റൗണ്ട് സ്വന്തമാക്കി. പുരുഷ സിംഗ്ള്‍സില്‍ ചെന്നൈയുടെ ടോമി സുഗിരതോയും മിക്സഡില്‍ ക്രിസ് അഡ്കോക്, ഗബ്രിയേല്‍ അഡ്കോക് എന്നിവരും ജയിച്ചു.

Tags:    
News Summary - Premier Badminton League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.