Posted On
date_range Updated On
date_range തോമസ് കപ്പിൽ ഇന്ത്യൻ യുവനിരക്ക് തോൽവിയോടെ തുടക്കം
ബാേങ്കാക്: തോമസ് കപ്പ് ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യൻ യുവനിരക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്് എയിലെ ആദ്യ മത്സരത്തിൽ ഫ്രാൻസാണ് ഇന്ത്യയെ 4-1ന് തോൽപിച്ചത്. ആദ്യം കളത്തിലിറങ്ങിയ ബി. സായ് പ്രണീത്, ബ്രൈസ് ലെവേര്‍ഡെസിനെ 21-7, 21-18ന് തോൽപിച്ച് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും ബാക്കി നാലു മത്സരങ്ങളിലും പരാജയപ്പെടുകയായിരുന്നു.
സ്വിസ് ഒാപൺ ചാമ്പ്യനായ െസമീർ വർമ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും ലൂകാസ് കോര്‍വേയോട് 18-21, 22-20, 18-21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സിംഗ്ൾസിൽ ലക്ഷ്യ സെന്‍ തോം ജൂനിയര്‍ പോപോവിനോട് അവസാനനിമിഷം വരെ പൊരുതിയശേഷം 20-22, 21-19, 19-21ന് പരാജയം സമ്മതിച്ചു.
ഡബ്ള്‍സ് മത്സരങ്ങളില്‍ ഇന്ത്യൻ സഖ്യങ്ങളായ അര്‍ജുന്‍ എം.ആര്‍-രാമചന്ദ്രന്‍ ശ്ലോക്, അരുണ്‍ ജോര്‍ജ്-സന്യം ശുക്ല എന്നിവര്‍ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.