Posted On
date_range Updated On
date_range മേരിക്ക് പത്മവിഭൂഷൺ, സിന്ധുവിന് പത്മഭൂഷൺ
ന്യൂഡൽഹി: പരമോന്നത സിവിലിയൻ പുരസ്കാരത്തിളക്കത്തിൽ കായിക ഇന്ത്യയും. പി.വി. സിന്ധു വും മേരി കോമും ഉൾപ്പെടെ എട്ടുപേർ പത്മ അവാർഡ് പട്ടികയിൽ ഇടംപിടിച്ചു. ബോക്സിങ് ഇ തിഹാസം എം.സി. മേരി കോമിന് രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചപ്പോൾ ലോക ബാഡ്മിൻറൺ ജേത്രി പി.വി. സിന്ധുവിനെ മൂന്നാമത്തെ വലിയ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിക്കും. മുൻ ക്രിക്കറ്റ് താരം സഹീർ ഖാൻ, ഇന്ത്യൻ വനിത ഹോക്കി ടീം നായിക റാണി രാംപാൽ, മുൻ ഹോക്കി താരം എം.പി. ഗണേഷ്, ഷൂട്ടർ ജിത്തു റായ്, മുൻ വനിത ഫുട്ബാൾ ടീം നായിക ഒയിനം ബെംബേം ദേവി, അെമ്പയ്ത്ത് താരം തരുൺദീപ് റായ് എന്നിവർക്ക് പത്മശ്രീ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.