Posted On
date_range Updated On
date_range മലേഷ്യൻ മാസ്റ്റേഴ്സ്: ഒക്കുഹാരയെ തകർത്ത് സൈന സെമിയിൽ
ക്വാലാലംപൂർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ജപ്പാെൻറ നൗസുമി ഒക്കുഹാരയെ ക്വാർട്ടറിൽ തകർത്ത് ഇന്ത്യയുടെ സൈന നെഹ്വാൾ സെമിയിൽ. 21-18, 23-21 എന്ന സ്കോറിനാണ് സൈനയുടെ ജയം. സ്പെയിനിെൻറ കരോളിന മാരിനെയായിരിക്കും സെമിയിൽ സൈന നേരിടുക.
ഒക്കുഹാരക്കെതിരെ തുടർച്ചയായ ജയമാണ് സൈന നേടുന്നത്. ഇതിന് മുമ്പ് നടന്ന ഡെൻമാർക്ക് ഒാപ്പണിലും ഫ്രഞ്ച് ഒാപ്പണിലും സൈന ഒക്കുഹാരയെ തകർത്തിരുന്നു. 48 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സൈനയുടെ സെമിയിലേക്കുള്ള പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.