Posted On
date_range Updated On
date_range ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ: ലീ ചോങ്വെ, തായ് സുയിങ് ജേതാക്കൾ
ബെർമിങ്ഹാം: ഒാൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ കിരീടം മലേഷ്യയുടെ ലോക ഒന്നാം നമ്പർ താരം ലീ ചോങ് വെയ്ക്ക്. ഫൈനലിൽ ചൈനയുടെ ഷി യുകിയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ചോങ്വെ കരിയറിലെ മൂന്നാം ഒാൾ ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്. സ്കോർ 21-12, 21-10. വനിത സിംഗ്ൾസിൽ ചൈനീസ് തായ്പേയിയുടെ ഒന്നാം നമ്പർ താരം തായ് സുയിങ് ജേതാവായി. ഫൈനലിൽ തായ്ലൻഡിെൻറ രത്ചനോക് ഇൻറനോണിനെ 21-16, 21-20 സ്കോറിന് തോൽപിച്ചാണ് തായ് കിരീടമണിഞ്ഞത്. ക്വാർട്ടറിൽ ഇന്ത്യയുടെ പി.വി. സിന്ധുവിനെ തോൽപിച്ചായിരുന്നു തായുടെ മുന്നേറ്റം.
ആറു തവണ ഒാൾ ഇംഗ്ലണ്ട് ജേതാവായ ചൈനയുടെ ലിൻഡാനെ തോൽപിച്ച് ഫൈനലിൽ കടന്ന ഷി യുകിയെ അനായാസമാണ് ലീ ചോങ് വെ കീഴടക്കിയത്. 2011,2014ലെ കിരീടനേട്ടത്തിനുശേഷമാണ് ലീ ഇംഗ്ലണ്ടിൽ ജേതാവാകുന്നത്.
ആറു തവണ ഒാൾ ഇംഗ്ലണ്ട് ജേതാവായ ചൈനയുടെ ലിൻഡാനെ തോൽപിച്ച് ഫൈനലിൽ കടന്ന ഷി യുകിയെ അനായാസമാണ് ലീ ചോങ് വെ കീഴടക്കിയത്. 2011,2014ലെ കിരീടനേട്ടത്തിനുശേഷമാണ് ലീ ഇംഗ്ലണ്ടിൽ ജേതാവാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.