Posted On
date_range Updated On
date_range ലോക ജൂനിയർ ബാഡ്മിൻറൺ; സെമിയിൽ തോറ്റു; ലക്ഷ്യ സെന്നിന് വെങ്കലം
ഒാട്ടവ: ബാഡ്മിൻറൺ ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നിന് വെങ്കലം. ഒരു മണിക്കൂർ 11 മിനിറ്റ് നീണ്ട സെമി പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ്ലൻഡിെൻറ കുൻലാവുത് വിദിത്സാണിനോടാണ് ലക്ഷ്യ പൊരുതി കീഴടങ്ങിയത്. സ്കോർ 20-22, 21-16, 21-13.
കഴിഞ്ഞ ജൂലൈയിൽ ഏഷ്യ ജൂനിയർ ചാമ്പ്യൻഷിപ് കലാശപ്പോരിൽ വിദിത്സാണിനെ പരാജയപ്പെടുത്തിയിരുന്നുവെങ്കിലും കാനഡയിലെ മാർഖമിൽ നടക്കുന്ന ലോകകപ്പ് പോരിൽ ലക്ഷ്യ സെന്നിന് സമാന പോരാട്ടം പുറത്തെടുക്കാനായില്ല. ജൂനിയർ ലോക ചാമ്പ്യൻഷിപ്പിൽ ഇൗ വർഷം ഇന്ത്യയുടെ ഏക മെഡൽ സമ്പാദ്യമാണ് ലക്ഷ്യയുേടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.