Posted On
date_range Updated On
date_range പരിക്ക്: ശ്രീകാന്ത് ഹോേങ്കാങ് ഒാപണിലും കളിക്കില്ല
ന്യൂഡൽഹി: പരിക്കിെൻറ പിടിയിലായ ലോക രണ്ടാം നമ്പർ താരം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് അടുത്തയാഴ്ച ആരംഭിക്കുന്ന ഹോേങ്കാങ് ഒാപണും നഷ്ടമാവും. പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്ത് ഡിസംബറിൽ ആരംഭിക്കുന്ന ദുബൈ ഒാപണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിെൻറ നീക്കം. നേരത്തെ, ചൈന ഒാപണിൽനിന്നും ശ്രീകാന്ത് പരിക്കുകാരണം പിന്മാറിയിരുന്നു. ഇൗ സീസണിൽ നാല് സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയ ശ്രീകാന്ത് മികച്ച ഫോമിലായിരുന്നു. ശ്രീകാന്തിനു പുറമെ ഇന്ത്യൻ താരങ്ങളായ സമീർ വർമയും അജയ് ജയറാമും പരിക്കു കാരണം ടൂർണമെൻറിൽനിന്ന് പിന്മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.