Posted On
date_range Updated On
date_range ആസ്ട്രേലിയൻ സൂപ്പർ സീരീസ്: കശ്യപിന് എതിരാളി ഒന്നാം നമ്പർ താരം
സിഡ്നി: ആസ്ട്രേലിയൻ സൂപ്പർ സീരീസിന് സിഡ്നിയിൽ തുടക്കമായപ്പോൾ ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ ഷട്ട്ലർ പി കശ്യപിന് എതിരാളി കൊറിയയുടെ േലാക ഒന്നാം നമ്പർ താരം സൺ വാൻ ഹോ. തുടർച്ചയായ രണ്ടു യോഗ്യത മത്സരങ്ങളിൽ ജയത്തോടെയാണ് കശ്യപ് യോഗ്യത നേടിയത്. സീസണിൽ പരിക്കുമൂലം ഏറെ മത്സരങ്ങളിൽനിന്നും പുറത്തായിരുന്ന താരം ചൈനയുടെ സോ യുങ്െപങ്, ഇന്തോനേഷ്യ സൂപ്പർ സീരീസ് റണ്ണറപ്പ് കസുമാസ സക്കായ് എന്നിവരെ തോൽപിച്ചാണ് യോഗ്യത നേടിയത്. ചൈനീസ് താരത്തെ 21-15, 21-18 സ്കോറിനും, ജപ്പാെൻറ സകായിയെ 21-5, 21-16നുമാണ് തോൽപിച്ചത്. ഇന്തോനേഷ്യൻ ഒാപൺ ജേതാവ് കെ. ശ്രീകാന്തിന് ചൈനയുടെ കാൻ ചോ യുവാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.