Posted On
date_range Updated On
date_range പ്രീമിയർ ബാഡ്മിൻറൺ ലീഗ്: സൈനക്ക് പരിക്ക്
ഗുവാഹതി: പ്രീമിയർ ബാഡ്മിൻറൺ ലീഗിലെ ആദ്യ മത്സരത്തിൽ പി.വി സിന്ധു-സൈന പോരാട്ടം ഉണ്ടാവില്ല. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് മുക്തമാവാത്തതോടെയാണ് അവാഡെ വാരിയേഴ്സ് താരം സൈന നെഹ്വാളിന് ആദ്യ മത്സരം നഷ്ടമാവുക. അവാഡെ കോച്ച് അനൂപ് ശ്രീധരാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഡിസംബർ 30ന് നോർത്ത് ഇൗസ്റ്റ് വാരിയേഴ്സുമായുള്ള മത്സരത്തിന് താരം ഇറങ്ങുമെന്നും കോച്ച് അറിയിച്ചു. ഇതോടെ ആദ്യ മത്സരത്തിൽ സിന്ധു അവാഡെയുടെ മറ്റൊരു താരം സായ് ഉത്തജിത്ത റാവുമായി പോരാടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.