Posted On
date_range Updated On
date_range ഇന്തോനേഷ്യൻ ഓപൺ; സിന്ധു ഫൈനലിൽ
ജകാർത്ത: പി.വി. സിന്ധു ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ ചൈനയുടെ ചെൻ യൂ ഫെയിനെ ആണ് ലോക അഞ്ചാം സീഡായ സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 21-10.
രണ്ട് ഗെയിമിലും ചൈനീസ് എതിരാളിക്കെതിരേ ആദ്യം പിന്നിലായ സിന്ധു പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നാലാം സീഡായ അകാനെ യമഗൂച്ചിയെയാണ് സിന്ധു നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.