Posted On
date_range Updated On
date_range ഒകുഹാരയെ വീഴ്ത്തി; ഇേന്താനേഷ്യൻ ഒാപണിൽ സിന്ധു സെമിയിൽ
ജകാർത്ത: ഇത്തവണ ജപ്പാെൻറ നൊസോമി ഒകുഹാരയെ കണ്ടപ്പോൾ സിന്ധു കളി മറന്നില്ല. വനിത സി ംഗ്ൾസ് കോർട്ടിലെ ചിരവൈരികളുടെ പോരാട്ടമായി മാറിയ ഇന്തോനേഷ്യൻ ഒാപൺ ബാഡ്മി ൻറൺ ക്വാർട്ടർ ഫൈനലിൽ ജപ്പാൻ വെല്ലുവിളിയെ അനായാസം മറികടന്ന പി.വി. സിന്ധു സെമിയിൽ. മൂന്നാം സീഡായ ഒകുഹാരയെ 21-14, 21-7നാണ് അഞ്ചാം സീഡായ സിന്ധു വീഴ്ത്തിയത്. അധികം വിയർപ്പൊഴുക്കാതെ 44 മിനിറ്റിനകം സിന്ധു മത്സരം അവസാനിപ്പിച്ചു. രണ്ടാം സീഡായ ചൈനയുടെ ചെൻ യൂ ഫെയ് ആണ് സെമിയിൽ സിന്ധുവിെൻറ എതിരാളി.
തുടക്കം മുതൽ ഒടുക്കം വരെ ജപ്പാൻ താരത്തിനെതിരെ മേധാവിത്വം സ്ഥാപിച്ചായിരുന്നു സിന്ധുവിെൻറ വിജയം. ആദ്യ ഗെയിമിൽ തുടർച്ചയായി നാലു പോയൻറ് നേടി 10-6ലെത്തിയ ഇന്ത്യൻ താരത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ടാം ഗെയിമിൽ കളി കൂടുതൽ അനായാസമായി. േകാർട്ട് നിറയെ ഒാടിക്കളിച്ച് ക്രോസ്കോർട്ടുകൾ ഉതിർക്കുന്ന ഒകുഹാരക്ക് ഒരിക്കൽ പോലും മേധാവിത്വം നേടാനുമായില്ല. ടൂർണമെൻറിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ താരമാണ് സിന്ധു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.