Posted On
date_range Updated On
date_range ഇന്തോനേഷ്യ മാസ്റ്റേഴ്സ്: സൈന ഫൈനലിൽ
ജകാർത്ത: ഇന്ത്യയുടെ സൈന നെഹ്വാൾ ചൈനയുടെ ഹി ബിങ്ജാഒാവിനെ തകർത്ത് ഇന്തോനേഷ്യ മാസ്റ്റേഴ്സി െൻറ ഫൈനലിലേക്ക് കടന്നു. ചൈനയുടെ ആറാം സീഡിനെ തകർത്ത് സൈന സീസണിലെ ആദ്യ ഫൈനലിലേക്കാണ് ഇന്ന് പ്രവേശിച്ചത്. സ്കോർ: 18-21, 21-12, 21-18.
ചൈനയുടെ ചെൻ യുഫേയ്, സ്പെയിനിെൻറ കാരോലിന മാരിൻ എന്നിവർ തമ്മിൽ നടക്കാനിരിക്കുന്ന രണ്ടാം സെമയിലെ വിജയിയെ ആയിരിക്കും സൈന കലാശപ്പോരിൽ നേരിടുക.
തായ്ലൻഡ് താരം പോൺപാവീ ചോചുവോങ്ങിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തിയായിരുന്നു എട്ടാം സീഡായ സൈന സെമിയിലേക്ക് കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.