Posted On
date_range Updated On
date_range പരിക്ക് മൂലം മാരിൻ പിന്മാറി; സൈനക്ക് ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം
ജക്കാർത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിൻറൺ കിരീടം ഇന്ത്യയുടെ സൈന നെഹ്വാളിന്. ഫൈനലിൽ സ്പെയിനി െൻറ കരോലിന മാരിൻ പരിക്കേറ്റ് മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് സൈനയെ വിജയിയായി പ്രഖ്യാപിച്ചത്. സൈനയുടെ നാലാം ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടമാണിത്. 2009, 2010, 2012 എന്നീവർഷങ്ങളിലാണ് താരം മുമ്പ് ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത് മാരിനായിരുന്നു. ആദ്യ സെറ്റിൽ 10-4ന് ലീഡ് ചെയ്ത നിൽക്കെയായിരുന്നു അവർക്ക് കാലിന് പരിക്കേൽക്കുന്നത്. അത് മറികടന്ന് കളിക്കാനായി ശ്രമിച്ചെങ്കിലും വേദനകൊണ്ട് പുളഞ്ഞ താരം മത്സരത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.