ന്യൂഡൽഹി: നീണ്ട 17 മാസത്തെ ഫൈനൽ വരൾച്ചക്ക് വിരാമമിട്ട് ഇന്ത്യൻ താരം കിഡംബി ശ്രീകാ ന്ത്. ഇന്ത്യ ഒാപണിൽ ചൈനീസ് താരം ഹുവാങ് യുക്സിയാങ്ങിനെ തോൽപിച്ച് മുൻ ചാമ്പ്യൻ കൂടിയായ കിഡംബി ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റിലെ തോൽവിക്കു പിന്നാലെ തിരിച്ചെത്തിയാണ് ഇന്ത്യൻ താരം കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോർ: 14-21, 21-16, 21-19. രണ്ടാം സെമിയിൽ മറ്റൊരു ഇന്ത്യൻ താരമായ പി. കശ്യപിനെ തോൽപിച്ച വിക്ടർ അക്സെൽസനാണ് സിംഗ്ൾസ് ഫൈനലിൽ ശ്രീകാന്തിെൻറ എതിരാളി. ഇരു സെറ്റിലും പൊരുതാനാവാതെ നിന്ന കശ്യപിനെ 11-21, 17-21 സ്കോറിന് അനായാസമാണ് ഡാനിഷ് താരം അക്സെൽസൺ കീഴടക്കിയത്.
2017 ഒക്ടോബറിൽ നടന്ന ഫ്രഞ്ച് ഒാപണിെൻറ കലാശക്കൊട്ടിൽ എത്തിയതിനുശേഷം ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർണമെൻറുകളിൽ ശ്രീകാന്ത് ഇതുവരെ ഫൈനലിലെത്തിയിരുന്നില്ല. അതേസമയം, വനിത സിംഗ്ൾസിൽ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പി.വി. സിന്ധു ഫൈനൽ കാണാതെ പുറത്തായി. ചൈനീസ് താരം ഹീ ബിൻജിയാവോയോട് 23-21, 21-18 സ്കോറിന് തോറ്റാണ് മുൻ ചാമ്പ്യൻ കൂടിയായ പി.വി. സിന്ധു പുത്താവുന്നത്. ബിൻജിയാവോയും തായ്ലൻഡിെൻറ റാറ്റ്ചനോക് ഇൻറാനോയും തമ്മിലാണ് വനിത സിംഗ്ൾസ് ഫൈനൽ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.