Posted On
date_range Updated On
date_range ഇന്ത്യൻ ഒാപൺ: സിന്ധു ഫൈനലിൽ വീണു
ന്യൂഡൽഹി: ഇന്ത്യൻ ഒാപൺ ടൈറ്റിൽ പട്ടം നിലനിർത്താനുള്ള പി.വി. സിന്ധുവിെൻറ സ്വപ്നം പൊലിഞ്ഞു. ഫൈനൽ പോരിൽ അമേരിക്കൻ താരം സാങ് ബിവനാണ് നിലവിലെ ചാമ്പ്യനെ തോൽപിച്ചത്. സ്കോർ: 18-21, 21-11, 20-22.
ആവേശകരമായ മത്സരത്തിൽ ആദ്യ ഗെയിമിൽ സിന്ധു പൊരുതിത്തോറ്റു. അവസാനം വരെ ഒപ്പത്തിനൊപ്പം നിന്നശേഷം 18-21നാണ് ഗെയിം കൈവിട്ടത്. എന്നാൽ, രണ്ടാം ഗെയിമിൽ സിന്ധു തിരിച്ചുവന്നു. അമേരിക്കൻ താരത്തിന് അവസരം നൽകാതെ മുന്നേറിയ സിന്ധു 21-11ന് ഗെയിം പിടിച്ചു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അവസാന ഗെയിമിൽ 20-22ന് അമേരിക്കൻ താരം കളിപിടിക്കുകയായിരുന്നു. സൈന നെഹ്വാൾ, ചൂങ് എൻഗാൻ, കരോലിന മാരിൻ എന്നിവരെ തോൽപിച്ചായിരുന്നു സാങ് ബിവനിെൻറ മുന്നേറ്റം. ഒരു പ്രധാന ടൂർണമെൻറിൽ താരത്തിെൻറ ആദ്യ സ്വർണനേട്ടമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.