Posted On
date_range Updated On
date_range പ്രണോയ് പുറത്ത്, സൈന, സിന്ധു രണ്ടാം റൗണ്ടിൽ
ന്യൂഡൽഹി: മൂന്നരലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഇന്ത്യൻ ഒാപൺ ബാഡ്മിൻറണിൽനിന്നും മലയാളിതാരം എച്ച്.എസ്. പ്രണോയ് ആദ്യ റൗണ്ടിൽ പുറത്ത്. പുതുമുഖതാരം ശ്രേയാൻഷ് ജെയ്സ്വാളാണ് പ്രണോയ്യെ അനായാസം വീഴ്ത്തിയത്. സ്കോർ 21-4, 21-6. വനിത സിംഗ്ൾസിൽ സൈന നെഹ്വാളും പി.വി. സിന്ധുവും മുന്നേറി.
ഡെന്മാർക്കിെൻറ സോഫി ഹൊലംബിയെ 21-15, 21-9 സ്കോറിനാണ് സൈന തോൽപിച്ചത്. സിന്ധു െഡന്മാർക്കിെൻറ നതാലിയ റോഡെയെ തോൽപിച്ചു (21-10, 21-13). പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്ത്, പി. കശ്യപ്, സായ് പ്രണീത്, സമീർ വർമ രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.