Posted On
date_range Updated On
date_range റിയോ ഒളിമ്പിക്സിന് പോകേണ്ടിയിരുന്നില്ല- സൈന
ഗ്ലാസ്കോ: റിയോ ഒളിമ്പിക്സിന് പെങ്കടുക്കേണ്ടിയിരുന്നില്ലെന്ന് ബാഡ്മിൻറൺ താരം സൈന നെഹ്വാൾ. കഴിഞ്ഞ വർഷം റിയോയിൽ നടന്ന ഒളിമ്പിക്സിൽ ഉക്രൈൻ താരത്തോട് പരാജയപ്പെട്ട് രണ്ടാം റൗണ്ടിൽ തന്നെ സൈന പുറത്തായത് വാർത്തയായിരുന്നു. ലണ്ടൻ ഒളിംബ്ക്സിൽ സൈന വെങ്കല മെഡൽ നേടിയിരുന്നു.
താൻ റിയോ ഒളിമ്പിക്സിൽ പെങ്കടുക്കേണ്ടിയിരുന്നില്ല. തെൻറ പരിക്ക് ഗുരുതരമുള്ളതാണെന്ന് അറിയില്ലായിരുന്നു. കുടുംബവും കോച്ചും എന്നിൽ അർപ്പിച്ച വിശ്വാസമാണ് തകർച്ചയിൽ നിന്ന് തിരിച്ച് വരാൻ സഹായിച്ചതെന്നും സൈന പറഞ്ഞു.
ഗ്ലാസ്കോയിൽ നടക്കുന്ന വേൾഡ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ചതിന് ശേഷം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൈന . ജാപ്പനീസ് താരം നോസോമി ഒകുഹാരയെയാണ് സൈന അടുത്ത റൗണ്ടിൽ നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.