സിന്ധു x സൈന ഫൈനൽ; ആരു ജയിച്ചാലും മെഡൽ ഇന്ത്യയിലേക്ക്

ഗോൾഡ്​കോസ്​റ്റ്​: ബാഡ്​മിൻറൺ കോർട്ടിനെ മെഡൽ നിലമാക്കി ഇന്ത്യ. വനിത സിംഗ്​ൾസ്​ ഫൈനൽ ഇന്ത്യൻ പോരാട്ടമായി മാറിയപ്പോൾ പുരുഷ സിംഗ്​ൾസ്​ ഫൈനലിലും പുരഷ ഡബ്​ൾസ്​ ഫൈനലിലും ഇന്ത്യഇടം പിടിച്ചു. വനിതകളിൽ പി.വി സിന്ധുവും സൈന നെഹ്​വാളും തമ്മിലാണ്​ മെഡൽ അങ്കം. പുരുഷന്മാരിൽ ലോക ഒന്നാം നമ്പറായ കിഡംബി ശ്രീകാന്ത്​ മലേഷ്യയുടെ ലീ ചോങ്​ വെയെ നേരിടും. 

നിലവിലെ ചാമ്പ്യൻ കാനഡയുടെ മിഖയേലി ലീയെ 21-18, 21-8 സ്​കോറുകൾക്ക്​ അനായാസം തോൽപിച്ചാണ്​ പി.വി സിന്ധുവി​​​െൻറ മുന്നേറ്റം. സ്​കോട്ട്​ലൻഡി​​​െൻറ ക്രിസ്​റ്റി ഗിൽബറോട്​ പൊരുതി ജയിച്ചാണ്​ സൈന നെഹ്​വാൾ സ്വർണപോരിന്​ ടിക്കറ്റുറപ്പിച്ചത്​. സ്​കോർ: 21-14, 18-21, 21-17. 2014 കോമൺവെൽത്ത്​ഗെയിംസിലെ ​െവള്ളിമെഡൽ താരമാണ്​ ക്രിസ്​റ്റി ഗിൽബർ. ​ഇതോടെ വനിതകളിൽ സ്വർണവും വെള്ളിയും ഇന്ത്യ ഉറപ്പിച്ചു. ‘​െകരേറ സ്​പോർട്​സ്​ അരീനയിൽ’ ഞായറാഴ്​ച വൈകീട്ട്​ 4:30 നാണ്​​ ഫൈനൽ പോര്​. 


പുരുഷ സിംഗ്​ൾസിൽ കിഡംബി ശ്രീകാന്ത്​ ഇംഗ്ലണ്ടി​​​െൻറ മലയാളി താരമായ രാജീവ്​ ഒൗസേഫിനെ തോൽപിച്ചാണ്​ ഫൈനലിൽ പ്രവേശിച്ചത്​. സ്​കോർ: 21-10, 21-17. മറ്റൊരു ഇന്ത്യൻ താരമായ എച്ച്​. എസ്​ പ്രണോയിയെ 21-16, 9-21, 21-14 സ്​കോറിന്​ തോൽപിച്ച മലേഷ്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം ലീ ചോങ്​ വെയ്​യാണ്​ ഫൈനലിൽ കിഡംബിയുടെ എതിരാളി. വെങ്കലമെഡലിനായി മത്സരിച്ച പ്രണോയ്​ രാജീവ്​ ഒൗസേഫിനു മുന്നിൽ 2-1ന്​ തോറ്റു. പുരുഷ ഡബ്​ൾസിൽ സാത്വിക്​ സായ്​ രാജ്​ റെഡ്​ഡി-ചിരാഗ്​ ചന്ദ്രശേഖർ സഖ്യം ഇന്ന്​ സുവർണപോരാട്ടത്തിനിറങ്ങും. 

മിക്​സിഡ്​ ഡബിൾസിൽ വെങ്കല മെഡലിനായി മത്സരിച്ച സാ​ത്വിക്​ സായ്​രാജ്​ റെഡ്​ഡി^അശ്വിനി പൊന്നപ്പ സംഖ്യവും തോറ്റു. മലേഷ്യയുടെ ചാൻ പെങ്​ സൂൺ-ഗോ ലു യിങ്​ സഖ്യത്തിനോടാണ്​ തോറ്റത്​. അതേസമയം, വനിത ഡബിൾസിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി. ആതിഥേയ ടീമിനെ തോൽപിച്ച്​ അശ്വിനി പൊന്നപ്പ- സിക്കി എൻ റെഡ്​ഡി സംഖ്യമാണ്​ വെങ്കലം നേടിയത്​. 

Tags:    
News Summary - CWG 2018: PV Sindhu vs Saina Nehwal in badminton final -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.