Posted On
date_range Updated On
date_range തിരിച്ചുവരാനൊരുങ്ങി അർബുദത്തെ അതിജീവിച്ച ലീ ചോങ് വെയ്
ക്വാലാലംപുർ: ബാഡ്മിൻറൺ കോർട്ടിലേക്ക് ഉടൻ മടങ്ങിയെത്തുമെന്ന് അർബുദത്തെ അതിജീവിച്ച മുൻ ലോക ഒന്നാം നമ്പർ താരം ലീചോങ് വെയ്. അടുത്ത മാസത്തോടെ പരിശീലനം പുനരാരംഭിച്ച് മാർച്ചിലെ ഒാൾ ഇംഗ്ലണ്ട് ഒാപണിൽ കളിക്കുകയാണ് ലക്ഷ്യമെന്ന് മലേഷ്യൻ ഇതിഹാസം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2020ലെ ടോക്യോ ഒളിമ്പിക്സാണ് ആത്യന്തിക ലക്ഷ്യമെന്നും മൂന്നുതവണ ഒളിമ്പിക്സിൽ റണ്ണർഅപ്പായിട്ടുള്ള 36കാരൻ കൂട്ടിച്ചേർത്തു. മൂക്കിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഏഷ്യൻ ഗെയിംസിൽനിന്നും ലോക ചാമ്പ്യൻഷിപ്പിൽനിന്നും ലീ പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.