ചൈന ഒാപൺ: ശ്രീകാന്ത് പ്രീക്വാർട്ടറിൽ; പ്രണോയിക്ക് തോൽവി
ഫുസോ: ചൈനീസ് ഒാപണിൽ ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അഞ്ചാം സീഡായ താരം ഫ്രാൻസിെൻറ ലുകാസ് കൊർവീയെ 21-12, 21-16 സ്കോറുകൾക്കാണ് തോൽപിച്ചത്. എച്ച്.എസ് പ്രണോയ് ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് ജോനാഥൻ ക്രൈസ്റ്റിനോട് തോറ്റ് ടൂർണമെൻറിൽനിന്നും പുറത്തായി.
സ്കോർ: 11-21, 14-21. പ്രണോയിയോടൊപ്പം മറ്റൊരു ഇന്ത്യൻ താരമായ വൈഷ്ണവ് റെഡ്ഡിയും തോറ്റു. തായ്ലൻഡ് താരം ചൊവോങ്ങിനോട് 12-21, 16-21നാണ് റെഡ്ഡി തോറ്റത്. മിക്സഡ് ഡബിൾസിൽ റാൻകിറെഡ്ഡി-അശ്വനി പൊന്നപ്പ സഖ്യം മലേഷ്യൻ സഖ്യത്തോട് തോറ്റു പുറത്തായി. നേരത്തേ, വനിതകളിൽ പി.വി സിന്ധുവും പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.