Posted On
date_range Updated On
date_range സൂപ്പർ സീരീസ് ഫൈനൽ: സിന്ധുവിന് ഇന്ന് സെമി ഫൈനൽ
ദുൈബ: സൂപ്പർ സീരീസ് ബാഡ്മിൻറൺ ഗ്രൂപ്പ് റൗണ്ടിൽ മൂന്നും ജയിച്ച് പി.വി സിന്ധു. വനിത സിംഗ്ൾസിൽ ജപ്പാെൻറ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് സിന്ധു ഗ്രൂപ് ‘എ’യിൽ ഒന്നാമതായത്. സ്കോർ 21-9, 21-13. മത്സരത്തിൽ പൂർണ ആധിപത്യം നിലനിർത്തിയായിരുന്നു ഇന്ത്യൻ താരത്തിെൻറ ജയം. ശനിയാഴ്ച നടക്കുന്ന സെമിയിൽ ചൈനയുടെ ചെൻ യുഫിയാണ് സിന്ധുവിെൻറ എതിരാളി. രച്നോക് ഇൻറനാൻ-അകാനെ യഗമാഗുചി എന്നിവരാണ് രണ്ടാം സെമി. പുരുഷ സിംഗ്ൾസിൽ കെ. ശ്രീകാന്ത് ആദ്യ രണ്ടു കളിയും തോറ്റ് നേരേത്ത പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.