Posted On
date_range Updated On
date_range ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: സായ് പ്രണീതിന് വെങ്കലം
ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സായ് പ്രണീതിന് വെങ്കലം. സെമി ഫൈനലിൽ ജപ്പാന് റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമോട്ടയോട് പരാജയപ്പെട്ടാണ് സായ് പ്രണീത് വെങ്കലത്തിന് അർഹത നേടിയത്.
42 മിനുട്ട് മാത്രം നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സായ് പ്രണീതിന്റെ തോൽവി. സ്കോർ: 21-13, 21-8. പ്രകാശ് പദുക്കോണിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സായ് പ്രണീത്.
വനിതാവിഭാഗത്തിൽ ഇന്ത്യയുടെ പി.വി. സിന്ധു ചെൻ യു ഫൈയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. സ്കോർ: 21-7, 21-14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.