Posted On
date_range Updated On
date_range ലോക സീനിയര്‍ ബാഡ്മിൻറൻ: ഇന്ത്യൻ താരങ്ങൾക്ക് ജയം
കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ബാഡ്മിൻറൺ വേള്‍ഡ് ഫെഡറേഷെൻറ എട്ടാം ലോക സീനിയര്‍ ചാമ്പ്യന്‍ഷിപ്പിെൻറ ആദ്യ റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയം. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ ഫിലിപ് ബെന്‍സ് ഡെന്മാര്ക്കിെൻറ ജോണ്‍ വോളര്ട്ടിനെ പരാജയപ്പെടുത്തി. 55 വയസ്സിന് മുകളിലുള്ള വനിതകളുടെ വിഭാഗത്തില്‍ കാഞ്ചന് സാനേ ഫ്രാന്‍സിെൻറ മാരി വാള്‍ട്ടറെ ( 21-13, 21-9) കീഴടക്കി. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ അബ്ദുല്‍ ലത്തീഫ്-ക്ലെഫെന്ഡ് മെന്‍ഡസ് സഖ്യം ഫ്രാന്‍സിെൻറ പിയറി പ്രെമേറ്റ് -ജര്‍മനിയുടെ ജോക്വിം റെയ്ച്ചേ സഖ്യത്തെ പരാജയപ്പെടുത്തി യോഗ്യത മത്സരങ്ങള്‍ ഇന്നും തുടരും. ഇന്ത്യ ആദ്യമായാണ് ലോക സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.