Posted On
date_range Updated On
date_range മലേഷ്യൻ ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്
ക്വാലാലംപുർ: മലേഷ്യൻ ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിൽ ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും സെമിയിൽ തോറ്റ് പുറത്തായി.
ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ തായ് സു യിങ്ങിനോടായിരുന്നു സിന്ധുവിെൻറ തോൽവി. 55 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 15-21, 21-19, 11-21 എന്ന സ്കോറിനായിരുന്നു താരം അടിയറവ് പറഞ്ഞത്.
ഒരു വർഷത്തെ വിലക്കിനുശേഷം തിരിച്ചെത്തി അപാര ഫോമിൽ കളിക്കുന്ന ജപ്പാെൻറ മുൻ ലോക രണ്ടാം നമ്പർ താരം കെേൻറാ മൊമോട്ടയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. സ്കോർ 13-21, 13-21. തായ് സു യിങ്ങിനെതിരെ സിന്ധുവിെൻറ ഒമ്പതാം പരാജയമാണിത്. ഒമ്പത് മത്സരങ്ങളിൽ ശ്രീകാന്തിനെതിരെ മൊമോട്ടയുടെ ആറാം ജയവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.