Posted On
date_range Updated On
date_range ചരിത്രം; സിന്ധു ഫൈനലിൽ, വെള്ളിയുറപ്പിച്ചു
ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ബാഡ്മിൻറൺ സിംഗിൾസിൽ ഇന്ത്യയുടെ പി. വി. സിന്ധു ഫൈനലിൽ. ജപാെൻറ ലോക രണ്ടാം നമ്പർ താരം അകാനെ യമഗുച്ചിയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് തകർത്താണ് സിന്ധു ചരിത്ര വിജയം നേടിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ബാഡ്മിൻറൺ സിംഗിൾസിൽ ഫൈനലിൽ പ്രവേശിക്കുന്നത്.
സെമിയിൽ വിജയിച്ചതോടെ സിന്ധു വെള്ളിയുറപ്പിച്ചു. സ്വർണ്ണം നേടാൻ നാളെ നടക്കുന്ന പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ് സു യിങ്ങിനെയാണ് സിന്ധു നേരിടുക. സ്കോർ: 21-17, 15-21, 21-10
യമഗുച്ചിക്കെതിരെ ആദ്യ ഗെയിമിൽ 21-17ന് മുന്നിട്ട് നിന്ന സിന്ധു രണ്ടാം ഗെയിമിൽ 15-21ന് അടിയറവ് പറഞ്ഞിരുന്നു. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെ മൂന്നാം ഗെയിം 21-10ന് സിന്ധു തിരിച്ചുപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.