സൈനക്ക്​ വെങ്കലത്തോടെ മടക്കം

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രതീക്ഷയായ സൈന നെഹ്​വാളിന്​ വെങ്കലത്തോടെ മടക്കം. തായ്​വാ​​​​​​​െൻറ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനോടാണ്​​ സെമിയിൽ സൈന അടിയറവ്​ പറഞ്ഞത്​. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു​ സൈനയുടെ പരാജയം. സ്​കോർ: 17-21, 14-21

ഏഷ്യന്‍ ഗെയിംസിലെ​ ബാഡ്​മിൻറൺ സിംഗിൾസിൽ 36 വർഷത്തിന്​ ശേഷം ഇന്ത്യക്ക്​ മെഡൽ നേടിക്കൊടുക്കാനായി എന്ന ആശ്വാസത്തോടെയാണ്​ സൈന പിൻവാങ്ങുന്നത്​. തുടര്‍ച്ചയായ പത്താം തവണയാണ് തായി സു യിങ്​ സൈനയെ നിർണായക ഘട്ടങ്ങളിൽ തോൽപ്പിക്കുന്നത്​. 

മത്സരത്തിൽ പലപ്പോഴായി സൈന പൊരുതി നോക്കിയെങ്കിലും തായ്​ കരുത്തിന്​ മുന്നിൽ കീഴടങ്ങുകയായിരുന്നു. ആദ്യ ഗെയിമി​​​​​​​െൻറ തുടക്കത്തിൽ 5-1​​​​​​​െൻറ ലീഡിൽ നിൽക്കുകയായിരുന്ന തായ്​ സു യിങ്ങിനെതിരെ​ സൈന 8-8ലെത്തി തുല്യത പാലിച്ചിരുന്നു. എന്നാൽ ഇടവേളക്ക്​ മുമ്പും ശേഷവും ശക്​തമായ പോരാട്ടത്തിലൂടെ തായ്​ താരം ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സൈന ശക്​തമായ തിരിച്ചുവരവ്​ നടത്തി. 5-1ന്​ യിങ്​ മുന്നിട്ട്​ നിന്ന സമയത്ത്​ 6-6എന്ന നിലയിലേക്ക്​ ഉയർന്നിട്ടും ഇടവേളയോട് അടുത്തപ്പോള്‍ 11-10ന്​ തായ്​ താരം ലീഡ്​ ചെയ്​തു. എന്നാൽ ഇടവേളക്ക്​ ശേഷം 14-13 എന്ന നിലയിൽ സൈന അദ്​ഭുതകരമായി തിരിച്ചുവരവ്​ നടത്തിയെങ്കിലും തുടർന്നുള്ള പോയൻറുകളെല്ലാം സ്വന്തമാക്കി തായ്​ താരം ഫൈനലിൽ കടക്കുകയായിരുന്നു.​

Tags:    
News Summary - Asian Games 2018-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.