ഏഷ്യൻ ബാഡ്​മിൻറൺ​​: ഇന്ത്യൻ താരങ്ങൾക്ക്​ വിജയത്തുടക്കം

വുഹാൻ: കോമൺവെൽത്ത്​ ഗെയിംസിലെ ഗംഭീര പ്രകടനത്തിന്​ ശേഷം കോർട്ടിലിറങ്ങിയ ഇന്ത്യൻ താരങ്ങളായ സൈന നെഹ്​വാൾ, പി.വി. സിന്ധു, കിഡംബി ശ്രീകാന്ത്​ എന്നിവർക്ക്​ ഏഷ്യൻ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ വിജയത്തുടക്കം. സൈനയും സിന്ധുവും നേരിട്ട സെറ്റുകൾക്ക്​ വിജയിച്ച്​ രണ്ടാം റൗണ്ടിലേക്ക്​ മുന്നേറിയപ്പോൾ, ശ്രീകാന്തിന്​ അൽപം വിയർപ്പൊഴുക്കേണ്ടി വന്നു.

കോമൺവെൽത്തിലെ സുവർണ പ്രകടനം തുടർന്ന സൈന സിംഗപ്പൂരി​​​െൻറ യിയോ ജിയ മിന്നിനെ 21-12, 21-9 എന്ന സ്​കോറിനാണ്​ തോൽപിച്ചത്​. ചൈനീസ്​ തായ്​പേയിയുടെ താരമായ പായ്​ യൂ പോക്കെതിരെ 21-14, 21-19 എന്ന സ്​കോറിനായിരുന്നു സിന്ധുവി​​​െൻറ വിജയം. ഒന്നാം സെറ്റ്​ നഷ്​​ടപ്പെടുത്തിയ ശ്രീകാന്ത്​ ജപ്പാ​​​െൻറ ക​​െൻറ നിഷിമോ​േട്ടാക്കെതിരെ അവസാന രണ്ട്​ സെറ്റുകൾ പിടിച്ചെടുത്താണ്​ ജയിച്ചുകയറിയത്​. സ്​കോർ 13-21, 21-16, 21-16. 

Tags:    
News Summary - asian badminton championship -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.