Posted On
date_range Updated On
date_range മലേഷ്യ ഒാപൺ: അട്ടിമറി ജയത്തോടെ ജയറാം ക്വാർട്ടറിൽ
കുചിങ്: മലേഷ്യൻ ഒാപൺ സൂപ്പർസീരീസ് ബാഡ്മിൻറൺ പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ അജയ് ജയറാം ക്വാർട്ടറിൽ. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരനായ ഡെന്മാർക്കിെൻറ വിക്ടർ അക്സൽസനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ കീഴടക്കിയാണ് സീഡില്ലാ താരം ജയറാം കുതിച്ചത്. സ്കോർ 9-21, 21-14, 21-19. ആദ്യ ഗെയ്മിൽ വൻ തോൽവി വഴങ്ങിയ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ജയറാം, അഞ്ചു ദിവസം മുമ്പ് ഇന്ത്യൻ സൂപ്പർ സീരീസ് ജേതാവായ അക്സൽസിനെ രണ്ടും മൂന്നും ഗെയ്മിൽ കീഴടക്കി. നിലവിൽ ലോകറാങ്കിങ്ങിൽ 20ാം സ്ഥാനത്താണ് അജയ്. ടൂർണമെൻറിൽ നിന്നും വനിത സിംഗ്ൾസിലെ സൂപ്പർതാരങ്ങളായ പി.വി. സിന്ധുവും സൈന നെഹ്വാളും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.