സാനിയ– സ്​ട്രൈക്കോവ സഖ്യത്തിന്​ പാൻ പസഫിക് ഓപ്പൺ കിരീടം

ടോക്കിയോ:പാൻ പസഫിക് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസയും ചെക്ക് റിപ്പബ്ലിക്ക് താരം ബാർബറ സ്ട്രൈക്കോവയുമടങ്ങുന്ന സഖ്യത്തിന് കിരീടം. രണ്ടാം സീഡായ ഇരുവരും ഇന്നു നടന്ന കലാശപ്പോരാട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങളായ ചൈനയുടെ ചെൻ ലിയാങ്-ഷാക്സ്വാൻ യാങ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു. സ്കോർ: 6-1, 6-1

വെറും 51 മിനിറ്റിനുള്ളിൽ എതിരാളികളെ ചുരുട്ടിക്കെട്ടിയാണ് സാനിയ-ബാർബറ സഖ്യത്തിന്റെ വിജയം. സാനിയയും ബാർബറയും ഡബിൾസ് പങ്കാളികളായശേഷം പങ്കെടുക്കുന്ന മൂന്നാമത്തെ ടൂർണമെന്റാണിത്. രണ്ടാമത്തെ കിരീടവും. മുൻ ഡബിൾസ് പങ്കാളി കൂടിയായ മാർട്ടീന ഹിംഗിസും കോകോ വാൻഡവെഗയുമടങ്ങുന്ന സഖ്യത്തെ തോൽപ്പിച്ച് സിന്‍സിനാറ്റി ഓപ്പൺ കിരീടം നേടിയ ഇരുവരും, യു.എസ് ഓപ്പണിന്റെ ക്വാർട്ടറിൽ പുറത്തായിരുന്നു.

ഇന്നലെ നടന്ന സെമിയിൽ സീഡ് ചെയ്യപ്പെടാത്ത ജോഡിയായ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്കി, സ്പെയിനിന്റെ മരിയ ജോസ് മാർട്ടീന സാഞ്ചസ് എന്നിവരെയാണ് സാനിയ സഖ്യം തോൽപ്പിച്ചത്​. കടുത്ത പോരാട്ടത്തിനൊടുവിൽ 4-6, 6-3, 10-0 എന്ന സ്കോറിനായിരുന്നു ഇവരുടെ സെമി വിജയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.