ജപ്പാന്‍ സൂപ്പര്‍ സീരീസ്: ശ്രീകാന്തും പുറത്ത്; ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു

ടോക്യോ: കിടമ്പി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ വീണതോടെ ജപ്പാന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 15ാംനമ്പര്‍ താരമായ ജര്‍മനിയുടെ മാര്‍ക് സൈ്വബ്ളറിനോടാണ് മൂന്നു സെറ്റ് നീണ്ട പോരില്‍ എട്ടാം സീഡായ ശ്രീകാന്ത് മുട്ടുമടക്കിയത്. സ്കോര്‍: 21-18, 14-21, 19-21. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്‍െറ കീഴടങ്ങല്‍. മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടു വിജയം നേടിയിരുന്നതിന്‍െറ മുന്‍തൂക്കം മുതലാക്കാന്‍ ശ്രീകാന്തിനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.