Posted On
date_range Updated On
date_range ബെല്‍ജിയന്‍ ഓപണ്‍; സൗരഭ് വര്‍മ സെമിയില്‍
ബ്രസല്‍സ്: ബെല്‍ജിയന്‍ ഓപണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ സെമിയിലത്തെി. സ്കോട്ട്ലന്‍ഡിന്‍െറ കീറണ്‍ മെറിലീസിനെ ഏകപക്ഷീയമായ രണ്ടു സെറ്റുകള്‍ക്കാണ് സൗരഭ് തോല്‍പിച്ചത്. സ്കോര്‍: 21-19, 21-10. സെമിയില്‍ ജര്‍മനിയുടെ ഫാബിയന്‍ റോത്താണ് എതിരാളി.
35 മിനിറ്റ് മാത്രം നീണ്ട ക്വാര്‍ട്ടര്‍ പോരില്‍ ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് ഏറ്റുമുട്ടലായിരുന്നു. അവസാന നിമിഷ പോരാട്ടത്തിലൂടെ സെറ്റ് പിടിച്ച സൗരഭ് രണ്ടാം സെറ്റ് അനായാസം കൈക്കലാക്കി. നേരത്തേ ആറാം സീഡ് ഫ്രാന്‍സിന്‍െറ ലൂക്കാസ് ക്ളീര്‍ബോട്ടിനെ തോല്‍പിച്ചാണ് സൗരഭ് ക്വാര്‍ട്ടറിലത്തെിയത്.
ഇന്ത്യക്കാര്‍ ഏറ്റുമുട്ടിയ പുരുഷ ഡബ്ള്‍സ് ക്വാര്‍ട്ടറില്‍ അര്‍ജുന്‍-രാമചന്ദ്രന്‍ സഖ്യം വിഘ്നേഷ്-രോഹന്‍ കപൂര്‍ ടീമിനെ പരാജയപ്പെടുത്തി സെമിയിലത്തെി. സ്കോര്‍: 21-19, 22-20.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.