മോസ്കോ: റഷ്യന്‍ ഗ്രാന്‍ഡ്പീ ഓപണില്‍ വനിതാ സിംഗ്ള്‍സിലും മിക്സഡ് ഡബ്ള്‍സിലും ഇന്ത്യക്കു കിരീടം. ഇന്ത്യയുടെ രണ്ടാം സീഡ് താരം ഋത്വിക ശിവാനി റഷ്യയുടെ എവ്ജെനിയ കോസെറ്റ്കയയെ 21-10, 21-13 സ്കോറിനു പരാജയപ്പെടുത്തിയാണ് വനിതാ സിംഗ്ള്‍സില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. സൗത് ഏഷ്യന്‍ ഗെയിംസില്‍ ജേതാവായ ഋത്വികയുടെ ഈ വര്‍ഷത്തെ രണ്ടാം കിരീട നേട്ടമാണിത്. മിക്സഡ് ഡബ്ള്‍സില്‍ റഷ്യയുടെതന്നെ വ്ളാദിമിര്‍ ഇവാനോവ്-വലേറിയ സൊറേകിന സഖ്യത്തെ 21-17, 21-19 സ്കോറിനു കീഴ്പ്പെടുത്തി ഇന്ത്യയുടെ സിക്കി റെഡ്ഡി-പ്രണാബ് ചോപ്ര സഖ്യം ജേതാക്കളായി. എന്നാല്‍, പുരുഷ സിംഗ്ള്‍സിലെ സിറില്‍ വെര്‍മയുടെ തോല്‍വി ഇന്ത്യക്ക് ആഘാതമായി. 16-21, 10-21 സ്കോറിനാണ് മലേഷ്യയുടെ സുല്‍ഫാദി സുല്‍ഫിക്കിയോട് സിറില്‍ അടിയറവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.