Posted On
date_range Updated On
date_range പ്രണോയിക്ക് അഞ്ചു ലക്ഷം പാരിതോഷികം
ന്യൂഡല്‍ഹി: സ്വിസ് ഓപണ്‍ ബാഡ്മിന്‍റണ്‍ കിരീടം നേടിയ മലയാളിതാരം എച്ച്.എസ്. പ്രണോയിക്ക് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ വക അഞ്ചു ലക്ഷം പാരിതോഷികം.പുതുതലമുറയിലെ താരങ്ങള്‍ക്ക് പ്രചോദമാകുന്നതാണ് പ്രണോയിയുടെ നേട്ടമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. അഖിലേഷ് ദാസ് ഗുപ്ത അറിയിച്ചു. ഫൈനലില്‍ ജര്‍മനിയുടെ ഏഴാം സീഡ് മാര്‍ക് സ്വീബ്ലറെ തോല്‍പിച്ചായിരുന്നു പ്രണോയ് കിരീടമണിഞ്ഞത്. കഴിഞ്ഞവര്‍ഷം കെ. ശ്രീകാന്തായിരുന്നു ചാമ്പ്യനായത്. ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍തന്നെ പോരാട്ടം ശക്തമാകുന്നതിന്‍െറ സൂചനയാണിതെന്ന് അഖിലേഷ് ദാസ് പറഞ്ഞു.
ഒളിമ്പിക്സ് യോഗ്യത നേടാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് സ്വിസ് ഓപണ്‍ കിരീടമെന്ന് പ്രണോയ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.