Posted On
date_range Updated On
date_range എച്ച്. എസ് പ്രണോയ്ക്ക് സ്വിസ് ഓപൺ ബാഡ്മിൻറൺ കിരീടം
ബേസൽ: ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്ക്ക് സ്വിസ് ഓപൺ ബാഡ്മിൻറൺ പുരുഷവിഭാഗം കിരീടം. ഫൈനലിൽ ജർമനിയുടെ ഏഴാ സീഡ് താരം മാർക്ക് സ്വിബ്ലറിനെ തോൽപ്പിച്ചാണ് പ്രണോയിയുടെ കിരീട നേട്ടം. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 13ാം സീഡായ ഇന്ത്യൻ താരത്തിൻെറ വിജയം. സ്കോർ: 21-18 21-15.
45 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. പ്രണോയിയുടെ ആദ്യ സ്വിസ് ഓപൺ കിരീട നേട്ടമാണിത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇന്ത്യൻ താരം സ്വിസ് ഓപണിൽ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ വർഷം കെ. ശ്രീകാന്തിനായിരുന്നു കപ്പ്.
ചൈനീസ് തായ്പേയിയുടെ സു വെയ്വാങ്ങിനെ തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിൽ എത്തിയത്. ഇന്ത്യയുടെ വനിതാ സൂപ്പർ താരം സൈന നെഹ് വാൾ സെമിയിൽ തോറ്റ് പുറത്തായിരുന്നു. സൈന രണ്ട് തവണ സ്വിസ് ഓപൺ വനിതാ കിരീടം ചൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.