Posted On
date_range Updated On
date_range പ്രണോയിയും സമീറും പ്രീക്വാര്‍ട്ടറില്‍
ബാസല്‍: സ്വിസ് ഓപണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയു2െ മലയാളി താരം എച്ച്.എസ്. പ്രണോയും യുവതാരം സമീര്‍ വെര്‍മയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13ാം സീഡും മലയാളി താരവുമായ പ്രണോയ് ജര്‍മനിയുടെ ലാര്‍സ് ഷെയ്ന്‍സ്ലറെ 21-16, 21-13 എന്ന സ്കോറിനാണ് തോല്‍പിച്ചത്. ഇംഗ്ളണ്ട് താരമായ ഇന്ത്യന്‍ വംശജന്‍ രാജീവ് ഒൗസേഫാണ് അടുത്ത റൗണ്ടില്‍ പ്രണോയിയുടെ എതിരാളി.
ഇന്ത്യയുടെ പുതിയ താരോദയം സമീര്‍ വെര്‍മ ചൈനീസ് താരവും നാലാം സീഡുമായ വാങ് ഷെങ്മിങ്ങിനെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചത് (സ്കോര്‍: 21-19, 22-10). തായ്ലന്‍ഡിന്‍െറ തനോങ്സക് സയെന്‍സോംബൂന്‍സുകാണ് അടുത്ത റൗണ്ടില്‍ സമീറിന്‍െറ എതിരാളി. ഇന്ത്യയുടെ മറ്റൊരു താരം സായ് പ്രണീത് നേരത്തെ പ്രീക്വാര്‍ട്ടറില്‍ ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.