Posted On
date_range Updated On
date_range ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍: ലിന്‍ഡാന് ആറാം കിരീടം
ബര്‍മിങ്ഹാം: മുന്‍ ലോക ഒന്നാം നമ്പറും ഒളിമ്പിക്സ് ചാമ്പ്യനുമായ ചൈനയുടെ ലിന്‍ഡാന് ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം കിരീടം.ഫൈനലില്‍ നാട്ടുകാരനായ ടിയാന്‍ ഹൂവിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകൊണ്ടായിരുന്നു ലിന്‍ഡാന്‍െറ തകര്‍പ്പന്‍ വിജയം. സ്കോര്‍ 21-9, 21-10. കരിയറിന്‍െറ തുടക്കമായ 2004ലാണ് ചൈനീസ് ബാഡ്മിന്‍റണ്‍ വിസ്മയം ഓള്‍ ഇംഗ്ളണ്ടില്‍ ആദ്യ കിരീടമണിഞ്ഞത്. 2006, 07, 09, 12 വര്‍ഷങ്ങളിലും ജേതാവായി. നാലു വര്‍ഷത്തെ ഇടവേളക്കൊടുവിലാണ് ലിന്‍ വീണ്ടും കിരീടമണിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.