Posted On
date_range Updated On
date_range സൈന ലോകറാങ്കിങ്ങില്‍ ആറാമത്
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളിനും കെ. ശ്രീകാന്തിനും മുന്നേറ്റം. ആസ്ട്രേലിയന്‍ ഓപണിലെ കിരീടനേട്ടത്തോടെ സൈനയുടെ റാങ്കിങ് രണ്ട് സ്ഥാനമുയര്‍ന്ന് ആറിലത്തെി. 75369 പോയന്റാണ് സൈനക്കുള്ളത്. ആസ്ട്രേലിയന്‍ ഓപണില്‍ പുരുഷ സിംഗ്ള്‍സില്‍ സെമിഫൈനലിലത്തെിയതോടെയാണ് ശ്രീകാന്തിന്‍െറ റാങ്കുയര്ന്നത്. രണ്ട് സ്ഥാനമുയര്‍ന്ന് 11 ആണ് ശ്രീകാന്തിന്‍െറ സ്ഥാനം. പി.വി സിന്ധു പത്താം സ്ഥാനത്ത് തുടരുകയാണ്. മലയാളി താരം എച്ച്.എസ്. പ്രണോയി 28ാം റാങ്കിലേക്ക് താഴ്ന്നു. പരിക്ക് കാരണം കുറേനാളായി വിശ്രമത്തിലാണ് ഈ തിരുവനന്തപുരം സ്വദേശി. പുരുഷ ഡബ്ള്‍സില്‍ മനു അത്രി- സുമിത് റെഡി സഖ്യം 21ാമതാണ്. വനിതകളില്‍ ജ്വാല ഗുട്ട- അശ്വനി ജോടി 16ാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.