Posted On
date_range Updated On
date_range സൈനക്ക് ഒളിമ്പിക്സ് പ്രതീക്ഷ –തൗഫീക് ഹിദായത്ത്
കോഴിക്കോട്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്വാള്‍ സ്വര്‍ണം നേടുമെന്ന് ഇന്ത്യക്കാരെപ്പോലെ ഇന്തോനേഷ്യക്കാരും ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്ന് ഒളിമ്പിക്സ് ജേതാവായ ഇന്തോനേഷ്യന്‍ ബാഡ്മിന്‍റണ്‍ താരം തൗഫിക് ഹിദായത്ത്. വെള്ളിയാഴ്ച സ്വകാര്യചടങ്ങിന് കോഴിക്കോടത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഒളിമ്പിക്സില്‍ ചൈന ഏറെക്കാലമായി പുലര്‍ത്തിയിരുന്ന ആധിപത്യം അവസാനിക്കുകയാണ്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ ചൈനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും തൗഫീക് ഹിദായത്ത് പറഞ്ഞു. 2004ലെ ആതന്‍സ് ഒളിമ്പിക്സ് പുരുഷ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയ തൗഫീക് 2005ലെ ലോക ബാഡ്മിന്‍റണ്‍ ജേതാവും ഹാട്രിക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.