പിനാങ്: ടോപ് സീഡും കൊറിയന്‍ താരവുമായ ജി ഹ്യുന്‍ സുങ്ങിനെ തകര്‍ത്ത ഇന്ത്യന്‍ താരം പി.വി സിന്ധു മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിലെ സിംഗ്ള്‍സ് ഫൈനലില്‍. ഒരു മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട മൂന്ന് സെറ്റ് സെമിഫൈനല്‍ പോരാട്ടത്തില്‍ 21-19, 12-21, 21-10 എന്ന സ്കോറിനാണ് സിന്ധുവിന്‍െറ ജയം. 2013ല്‍ ഇവിടെ കിരീടമണിഞ്ഞ സിന്ധു മൂന്നുവട്ടം മക്കാവു ഓപണിലും ജേത്രിയായിട്ടുണ്ട്.
ലോക എട്ടാം നമ്പര്‍ താരമായ ജി ഹ്യുന്‍ സുങ്ങും 12ാം നമ്പറായ സിന്ധുവും സെമിയില്‍ ഒന്നാം ഗെയിമില്‍ 11-11 എന്ന നിലയില്‍ തുല്യത പാലിച്ച ശേഷം ഏഴ് പോയന്‍റ് തുടര്‍ച്ചയായി നേടി സിന്ധു തകര്‍ക്കുകയായിരുന്നു.
പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് അട്ടിമറിയിലൂടെ പുറത്തായി. ടൂര്‍ണമെന്‍റിലെ ടോപ്സീഡും ലോക ഒമ്പതാം നമ്പര്‍ താരവുമായ ശ്രീകാന്തിനെ 51ാം നമ്പറുകാരനും ആതിഥേയ താരവുമായ ഇസ്കന്ദര്‍ സുല്‍ക്കര്‍നൈന്‍ ആണ് അട്ടിമറിച്ചത്. സ്കോര്‍: 27-25, 21-19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.