ന്യൂഡല്‍ഹി: ഇന്ത്യയുടെ യുവതാരം സിറില്‍ വര്‍മ ലോക ജൂനിയര്‍ ബാഡ്മിന്‍റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍ പുറത്തിറക്കിയ പട്ടികയിലാണ് 11 സ്ഥാനം മുന്നില്‍ കയറി സിറില്‍ തലപ്പത്തത്തെിയത്. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ സിറിലിന് പിന്നില്‍ ഫ്രാന്‍സിന്‍െറ ടോമ ജൂനിയര്‍ പോപ്പോവാണ് രണ്ടാമത്. ഇന്ത്യയുടെ ചിരാഗ് സെന്‍ ആണ് മൂന്നാമത്. സീനിയര്‍ തലത്തില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. സ്പെയിനിന്‍െറ സൂപ്പര്‍ താരം കരോലിന മാരിന്‍ തന്നെയാണ് ഒന്നാമത്. പി.വി. സിന്ധു 12ാമതാണ്. പുരുഷന്മാരില്‍ കെ. ശ്രീകാന്ത് ഒമ്പതാം സ്ഥാനത്താണ്. പി. കശ്യപ് 15ാമതും മലയാളിതാരം എച്ച്.എസ്. പ്രണോയ് 20ാം സ്ഥാനത്തുമുണ്ട്. ജ്വാല ഗുട്ട- അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബ്ള്‍സില്‍ 14ാം റാങ്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.