Posted On
date_range Updated On
date_range വിദേശകോച്ചിനെ വേണ്ടെന്ന് പി.വി സിന്ധു
ഹൈദരാബാദ്: തനിക്ക് വിദേശകോച്ചിൻെറ ആവശ്യമില്ലെന്ന് റിയോ ഒളിമ്പിക്സ് ബാഡ്മിന്റൺ വെള്ളിമെഡൽ ജേതാവ് പി.വി സിന്ധു. പുല്ലേല ഗോപീചന്ദ് ആണ് തൻെറ മികച്ച പരിശീലകനെന്നും തെലങ്കാന മന്ത്രിയുടെ നിർദേശത്തിന് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സിന്ധു വ്യക്തമാക്കി. സിന്ധുവിന് അടുത്ത ഒളിമ്പിക്സിൽ സ്വർണം ഉറപ്പാക്കുന്നതിനായി വിദേശ കോച്ചിനെ ലഭ്യമാക്കുമെന്ന് തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിന്ധു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.