കരിയറിലെ ഏറ്റവും മികച്ച നിമിഷം- പി.വി സിന്ധു

റിയോ ഡി ജനേറിയോ:  കരിയറിലെ ഏറ്റവും മികച്ച നിമിഷമാണ് ഒളിമ്പിക്സിലെ സെമിപ്രവേശമെന്ന് പി.വി സിന്ധു. ലണ്ടൻ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവായ യിഹാൻ വാങിനെതിരായ ജയം സെമി ഫൈനലിൽ ജാപ്പനീസ് താരം നൊസോമി ഒകുഹാരക്കെതിരെ മികച്ച ഫോം പുറത്തെടുക്കാൻ സഹായിക്കുമെന്നും സിന്ധു വ്യക്തമാക്കി.

ഈ റിയോ ഒളിംപിക്സ് തന്നെ വ്യത്യസ്തമായ വികാരമാണ്.കരിയറിലെ മികച്ച മുഹൂർത്തങ്ങളിലൊന്നാണിത്- വിജയത്തിനു ശേഷം സിന്ധു വ്യക്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങൾ പ്രതീക്ഷ നൽകുന്നു. ഒരോ മത്സരങ്ങളിലും നന്നായി കളിക്കുകയാണെന്നും അത് നിങ്ങൾക്ക് മെഡലും വിജയവും എത്തിക്കുമെന്നും സിന്ധു പ്രതികരിച്ചു. സെമിയിൽ ഏറ്റവും മികച്ച മത്സരം കാഴ്ചവെക്കാൻ ശ്രമിക്കുമെന്നും സിന്ധു വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.