Posted On
date_range Updated On
date_range ‘ ഒളിമ്പിക്സ് ബാഡ്മിന്‍റണില്‍ ഏഴു പേര്‍ യോഗ്യത നേടും’
ന്യൂഡല്‍ഹി: ഒളിമ്പിക്സില്‍ ഇന്ത്യ കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്ന ബാഡ്മിന്‍റണില്‍ ഏഴു താരങ്ങള്‍ യോഗ്യത നേടുമെന്ന് ദേശീയ കോച്ച് പുല്ളേല ഗോപീചന്ദ്. കെ. ശ്രീകാന്ത്, പി.വി. സിന്ധു, സൈന നെഹ്വാള്‍, ജ്വാല ഗുട്ട, അശ്വിനി പൊന്നപ്പ, മനു അത്രി എന്നിവര്‍ക്കു പുറമെ പരിക്കിന്‍െറ പിടിയിലുള്ള പി. കശ്യപ് ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോപീചന്ദ് സൂചിപ്പിച്ചു. പരിക്ക് അലട്ടുന്നവര്‍കൂടി ഫിറ്റ്നസ് തെളിയിക്കുന്നതോടെ വരുംമാസങ്ങളില്‍ ഒളിമ്പിക്സിനായി പരിശീലനമാരംഭിക്കുമെന്നും ആറോ ഏഴോ മാസത്തെ പരിശീലനം ടീമിന് മികവ് നല്‍കുമെന്നും ഗോപീചന്ദ് പറഞ്ഞു. കാല്‍വണ്ണക്കേറ്റ പരിക്കാണ് കശ്യപിന് വിനയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.