മലേഷ്യന്‍ ഓപണ്‍: സൈന സെമിയില്‍; സിന്ധു പുറത്ത്

ഷാ ആലം: മലേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ് വനിതാ സിംഗ്ള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ സെമിയില്‍. ലോക എട്ടാം നമ്പറായ സൈന തായ്ലന്‍ഡിന്‍െറ പോണ്‍ടിപ് ബുറനപ്രസെര്‍സുകിനെ ആവേശപ്പോരാട്ടത്തില്‍ കീഴടക്കിയാണ് സെമിയില്‍ ഇടംനേടിയത്. സ്കോര്‍ 19-21, 21-14, 21-14. ആദ്യ സെറ്റില്‍ വീണെങ്കിലും തുടര്‍ച്ചയായി രണ്ടു സെറ്റുകള്‍ സ്വന്തമാക്കി തിരിച്ചത്തെിയാണ് സൈന 5.5 ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിയിലത്തെിയത്. ശനിയാഴ്ച തായ് സു യിങ്ങാണ് സൈനയുടെ അടുത്ത എതിരാളി. ഓള്‍ ഇംഗ്ളണ്ട് ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചുതവണയും തായ് താരത്തിനു മുന്നില്‍ സൈന കീഴടങ്ങിയിരുന്നു. മറ്റൊരു ഇന്ത്യക്കാരി പി.വി. സിന്ധുവിനെ വീഴ്ത്തിയാണ് തായ് സു യിങ്ങിന്‍െറ മുന്നേറ്റം. സ്കോര്‍: 7-21, 8-21.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.