മകാവു ഓപണ്‍: സിന്ധു സെമിയില്‍

മകാവു: നിലവിലെ വനിത സിംഗ്ള്‍സ് ചാമ്പ്യന്‍ കൂടിയായ ഇന്ത്യന്‍ താരം പി.വി. സിന്ധു മകാവു ഓപണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്‍റണ്‍ സീരീസില്‍ സെമിയിലത്തെി. ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ യുഫെയിയെ 21-13, 18-21, 21-14ന് തോല്‍പിച്ചാണ് സിന്ധു മുന്നേറിയത്. മത്സരം 54 മിനിറ്റ് നീണ്ടു. അതേസമയം, ടൂര്‍ണമെന്‍റിലെ ഇന്ത്യയുടെ മറ്റു പ്രതീക്ഷകളെല്ലാം കൊഴിഞ്ഞു. പുരുഷ സിംഗ്ള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയും ബി. സായ് പ്രണീതും ക്വാര്‍ട്ടറില്‍ പുറത്തായി. ഏഴാം സീഡ് പ്രണോയ് ഇന്തോനേഷ്യയുടെ ഇഹ്സാന്‍ മൗലാനാ മുസ്തഫയോട് 21-18, 19-21, 11-21നാണ് തോറ്റത്. പ്രണീത് മലേഷ്യയുടെ ഗോ സൂന്‍ ഹ്വാതിനോട് 16-21, 23-21, 13-21നും തോറ്റു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.