ചൈനയില്‍ സൈന വീണു; കിരീടം ലി സുറുയിക്ക്

ഫുസോ: ചൈനീസ് മണ്ണില്‍ കിരീടം നിലനിര്‍ത്താനുള്ള സൈന നെഹ്വാളുടെ മോഹങ്ങള്‍ കലാശപ്പോരാട്ടത്തില്‍ കെട്ടടങ്ങി. തുടര്‍ച്ചയായി രണ്ടാമതും ചൈനീസ് ഓപണ്‍ ബാഡ്മിന്‍റണ്‍ കിരീടമണിയാനിറങ്ങിയ ഇന്ത്യന്‍ സൂപ്പര്‍താരത്തെ ആതിഥേയ താരം ലി സുറുയിയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കെട്ടുകെട്ടിച്ച് ഏഴു ലക്ഷം ഡോളര്‍ പ്രതിഫലമുള്ള ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായത്. സ്കോര്‍: 12-21, 15-21.

ആദ്യ ഗെയിമില്‍ 4-2 ലീഡോടെ മുന്നേറിയ ഇന്ത്യന്‍താരം തുടര്‍ച്ചയായി പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ലോങ് റാലികളും എയ്സുകളുമായി ലി മത്സരത്തില്‍ തിരിച്ചുവന്നു. 6-11ന് ലീഡെടുത്ത ചൈനക്കാരി ഒരിക്കല്‍പോലും സൈനക്ക് അവസരം നല്‍കാതെ ഗെയിം സ്വന്തം വരുതിയിലുമാക്കി.
രണ്ടാം ഗെയിമില്‍ തിരിച്ചുവരവിന്‍െറ സൂചനകളുമായാണ് സൈന തുടങ്ങിയത്. 4-0, 8-4, 12-7 നിലയില്‍ ഇന്ത്യക്കാരി മുന്നേറിയെങ്കിലും തുടര്‍ച്ചയായി നാല് പോയന്‍റുകള്‍ പിടിച്ച് ലി ലീഡെടുത്തു.15-21ന് രണ്ടാം ഗെയിം നേടി കിരീടവും ഒളിമ്പിക്സ് ചാമ്പ്യന്‍ കൈപ്പിടിയിലൊതുക്കി. സീസണില്‍ സൈനയില്‍നിന്ന് ലി തട്ടിയെടുക്കുന്ന രണ്ടാം കിരീടമാണ് ചൈന ഓപണ്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.