ഏഷ്യൻ ഗ്രാൻഡ്​​ പ്രീ: മൻപ്രീത്​ കൗറിന്​ സ്വർണം, ടിൻറുവിനും നീനക്കും ജിൻസണും വെള്ളി

സിൻഹുവ (ചൈന): ചൈനയിലെ സിൻഹുവയിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻഡ് പ്രീ അത്ലറ്റിക് മീറ്റിൽ ഇന്ത്യൻ ഷോട്ട്പുട്ട് താരം മൻപ്രീത് കൗർ ദേശീയ റെക്കോഡോടെ സ്വർണം നേടി. മലയാളി താരങ്ങളായ ടിൻറു ലൂക്കയും നീന വരക്കിലും ജിൻസൺ ജോൺസണും വെള്ളിയും നേടി. ഒരു സ്വർണവും നാല് വെള്ളിയും രണ്ട് വെങ്കലവുമായി ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്.

2015ൽ താൻതന്നെ കുറിച്ച 17.96 എന്ന ദൂരം തിരുത്തി 18.86െൻറ പുതിയ റെക്കോഡ് കുറിച്ചാണ് മൻപ്രീത് കൗർ സ്വർണമണിഞ്ഞത്. ഇൗ വർഷം ഇതുവരെ ഷോട്ട്പുട്ടിൽ ലോകത്ത് കുറിച്ച മികച്ച ദൂരവുമാണിത്. ഇതോടെ ആഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ മൻപ്രീത് യോഗ്യതയും നേടി.
വനിതകളുടെ 800 മീറ്ററിൽ ടിൻറു ലൂക്കയും ലോങ്ജംപിൽ നീന വരക്കലും വെള്ളി നേടിയപ്പോൾ പുരുഷന്മാരുടെ 800 മീറ്ററിൽ ജിൻസൺ ജോൺസണും ജാവലിനിൽ നീരജ് ചോപ്രയും ഇന്ത്യക്കുവേണ്ടി വെള്ളി മെഡൽ നേടി. വനിതകളുടെ 100 മീറ്ററിൽ ദ്യുതിചന്ദും ഷോട്ട്പുട്ടിൽ ഒാംപ്രകാശ് കർത്താനയും വെങ്കലം നേടി. 
 
Tags:    
News Summary - Shot putter Manpreet wins gold at Asian Grand Prix, qualifies for World Championships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT